പുസ്തകങ്ങൾ വിതരണം ചെയ്യാത്തത് സർക്കാരിന്റെ പിടിപ്പുകേടെന്ന് ചെന്നിത്തല
Friday, August 26, 2016 4:50 PM IST
തിരുവനന്തപുരം: ഓണപ്പരീക്ഷ പടിവാതിക്കലെത്തിയിട്ടും വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനാകാത്തത് വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പ് കേടുകൊണ്്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അച്ചടി കഴിഞ്ഞ ലക്ഷക്കണക്കിന് പുസ്തകങ്ങൾ പ്രസുകളിൽ കെട്ടിക്കിടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

രണ്്ടുലക്ഷത്തിനടുത്ത പുസ്തകങ്ങൾ അച്ചടിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടുകൊണ്്ട് വിതരണം ചെയ്യാൻ കഴിയാതെ പോയി. കൃത്യസമയത്ത് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുമെന്ന് സർക്കാർ വീമ്പിളക്കിയെങ്കിലും ഒന്നും നടന്നില്ല. അരലക്ഷത്തിനുമുകളിൽ പുസ്തകങ്ങൾ ഇനിയും അച്ചടിക്കാനുണ്്ട്. സർക്കാർ ഉത്തരവ് നൽകിയെങ്കിലും പുസ്തകങ്ങളുടെ അച്ചടി ഇനിയും തുടങ്ങിയിട്ടില്ല. നാല് ദിവസം കൊണ്്ട് അച്ചടി പൂർത്തിയാക്കുമെന്നാണ് സർക്കാർ പറയുന്നത്, എന്നാൽ നാല് ദിവസം കഴിഞ്ഞാൽ ഓണപ്പരീക്ഷ തുടങ്ങുകയാണ്. അപ്പോൾ പുസ്തകം ലഭിച്ചാലും വിദ്യാർഥികൾക്ക് പ്രയോജനമില്ലാത്ത അവസ്‌ഥയാണ് ഉണ്്ടാകുക– ചെന്നിത്തല പറഞ്ഞു.

ഹയർ സെക്കൻഡറി വിഭാഗത്തിൽമാത്രം നാല് ലക്ഷത്തോളം പുസ്തകങ്ങളാണ് കിട്ടാനുള്ളത്. സർക്കാർ എയ്ഡഡ് മേഖലകളിൽ പാഠപുസ്തകങ്ങൾ കിട്ടാതിരിക്കുമ്പോൾ അംഗീകാരമില്ലാത്ത സ്കൂളുകളിൽ വൻതോതിൽ അവ എത്തിച്ചതായും പരാതിയുണ്്ട്. വിദ്യാഭ്യാസ വകുപ്പ് ആകെ കുത്തഴിഞ്ഞ കിടക്കുന്നതിന്റെ ലക്ഷണമാണിതെന്നും ചെന്നിത്തല ആരോപിക്കുന്നു. ഇത്രയും ഗുരുതരമായ അവസ്‌ഥാവിശേഷം ഉണ്്ടായിട്ടും വിദ്യാഭ്യാസ മന്ത്രിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്്ടാകാത്തത് വിചിത്രമാണെന്നും ചെന്നിത്തല പരിഹസിച്ചു.