ഭർത്താവിന്റെയും സഹോദരിയുടെയും അവിഹിതബന്ധം ചോദ്യംചെയ്ത നവവധുവിനെ കൊന്നു
Friday, August 26, 2016 5:04 PM IST
ഡൽഹി: ഭർത്താവും സഹോദരിയും തമ്മിലുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത നവവധുവിനെ കഴുത്തുഞെരിച്ച് കൊന്നു. ദക്ഷിണപടിഞ്ഞാറൻ ഡൽഹിയിലെ പാലം പ്രദേശത്താണ് സംഭവം. പൂജ എന്ന 21കാരിയാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് 42മത്തെ ദിവസമാണ് പൂജ ഭർത്താവിന്റെ കൈകൊണ്്ടു കൊല്ലപ്പെടുന്നത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പൂജയെ വിവാഹം ചെയ്തിന്റെ രണ്്ടാം ദിവസം തന്നെ രാഹുലും പൂജയുടെ സഹോദരിയായ റിങ്കിയും തമ്മിൽ അടുപ്പമായി. വിവാഹശേഷം രാഹുലിന്റെ സ്വദേശമായ ഗുഡ്ഗാവിലേക്കു പോയെങ്കിലും പിന്നീട് പൂജയുടെ വീട്ടിൽ എത്തുന്ന സമയം രാഹുലും പൂജയും ബന്ധംപുലർത്തി.

കൊലയ്ക്കു രണ്്ടുദിവസംമുമ്പ് സഹോദരിയെയും ഭർത്താവിനെയും തെറ്റായ സാഹചര്യത്തിൽ കണ്്ട പൂജ വിവരം എല്ലാവരെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് രാഹുലും റിങ്കിയും പൂജയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം നാടുവിടാൻ തീരുമാനിച്ച ഇരുവരും റെയിൽവേ സ്റ്റേഷനിൽവച്ച് സന്ധിക്കാമെന്ന് പറഞ്ഞു പിരിഞ്ഞു.

എന്നാൽ പൂജയുടെ മൃതദേഹം ഒളിപ്പിക്കാൻ രാഹുൽ ശ്രമിക്കുന്നതിനിടെ പൂജയുടെ പിതാവ് വീട്ടിലെത്തി. ഉടൻതന്നെ രാഹുൽ വീട് വിടാൻ നോക്കിയെങ്കിലും പിതാവ് ബഹളംവച്ചതോടെ രാഹുലിനെ നാട്ടുകാർ ചേർന്നു പിടികൂടുകയായിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിൽനിന്ന് റിങ്കിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.