പാനീപൂരിയുടെ പേരിൽ തർക്കം; യുവാവ് കൊല്ലപ്പെട്ടു
Friday, August 26, 2016 5:28 PM IST
ന്യൂഡൽഹി: പലഹാരത്തിന്റെ പേരിലുണ്്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഡൽഹിയിലെ ബാൽസ്വ ഡയറി പ്രദേശത്താണ് സംഭവം. ഇർഫാൻ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കച്ചി ഗലി പ്രദേശത്ത് അബോധാവസ്‌ഥയിൽ കണ്്ടെത്തിയ ഇർഫാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കച്ചി ഗലിയിലെ കടയിൽ ഉത്തരേന്ത്യൻ പലഹാരമായ പാനീപൂരി വാങ്ങാനെത്തിയ ഇർഫാനും മോട്ടോർ സൈക്കിളിലെത്തിയ രണ്്ടു യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്്ടായി. പാനീപൂരി വാങ്ങുന്നതു സംബന്ധിച്ചായിരുന്നു തർക്കം. തുടർന്ന് ഇരുവരും ചേർന്ന്് ഇർഫാനെ മർദിക്കുകയായിരുന്നു. മർദനത്തെതുടർന്ന് ഇർഫാൻ കുഴഞ്ഞുവീണു.

തുടർന്ന്, സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സുശീൽ കുമാർ (21), ലക്കി (21) എന്നിവരെ അറസ്റ്റ് ചെയ്തു.