പേവിഷബാധ സ്‌ഥിരീകരിച്ചു; മാളയിൽ കുട്ടികളെ കടിച്ചത് പേപ്പട്ടി
Friday, August 26, 2016 7:03 AM IST
കൊടുങ്ങല്ലൂർ: മാള പൊയ്യയിൽ ഏഴു പേരെ കടിച്ച തെരുവ് നായ്ക്ക് പേയുണ്ടെന്ന് സ്‌ഥിരീകരണം. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നടന്ന പരിശോധനയിലാണ് പേയുണ്ടെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പൊയ്യ പഞ്ചായത്തിലെ കൃഷ്ണൻകോട്ടയിൽ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. നാലു കുട്ടികളെയും മൂന്നു മധ്യവയസ്കരെയുമാണ് പട്ടി കടിച്ചത്. വിദ്യാർഥികളെ ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. തുടർന്ന് പരിശോധനയ്ക്കായി വെറ്ററിനറി കോളജിലെത്തിച്ചു. നായുടെ രക്‌തസാമ്പിൾ പരിശോധനയിലാണ് പേവിഷബാധയുണ്ടെന്നു വ്യക്‌തമായത്. <യൃ><യൃ>പേവിഷബാധ സ്‌ഥിരീകരിച്ചതോടെ നാട്ടുകാരും കുട്ടികളുടെ മാതാപിതാക്കളുമൊക്കെ ഭീതിയിലാണ്. അഞ്ചുവയസുകാരനുൾപ്പെടെ ആറു പേർക്കാണ് പൊയ്യയിലെ വിവിധയിടങ്ങളിൽ നിന്നു കടിയേറ്റത്. ഈ തെരുവുനായ് മറ്റു നായ്ക്കളേയോ കന്നുകാലികളേയോ കടിച്ചിട്ടുണ്ടാകാമെന്ന ഭീതിയിലാണ് നാട്ടുകാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.