പെൺകുട്ടികളെ വേണ്്ട; ബാലികമാരെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നു
Friday, August 26, 2016 7:24 AM IST
ന്യൂഡൽഹി: പൊളിഞ്ഞുവീഴാറായ വീടിനുള്ളിൽ മാതാപിതാക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്്ടു പെൺകുട്ടികളെ കണ്്ടെത്തി. ഡൽഹിയിലെ സമയ്പുർ ബാൾഡി പ്രദേശത്താണ് മൂന്നും എട്ടും വയസുള്ള കുട്ടികളെ കണ്്ടെത്തിയത്. പെൺകുട്ടികളായതിനെ തുടർന്നാണ് ഇവരെ ഉപേക്ഷിച്ചതെന്ന് റിപ്പോർട്ടുകളുണ്്ട്.

കുട്ടികൾ തനിയെ വീട്ടിൽ കഴിയുന്നതു സംബന്ധിച്ച് അയൽവാസികളാണ് പോലീസിന് വിവരം നൽകിയത്. തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോൾ കുട്ടികളെ അവശനിലയിൽ കണ്്ടെത്തി. കുട്ടികൾ കഴിഞ്ഞിരുന്ന മുറിയിലേക്കു വായുസഞ്ചാരം ഉണ്്ടായിരുന്നില്ല. ഈച്ചയും കൊതുകും പറക്കുന്ന അവസ്‌ഥയിലായിരുന്നു മുറി. ഒരാഴ്ചയായി ഇവർ ഭക്ഷണം കഴിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു.

ബുണ്ഡി, രജിനി എന്നിവരാണ് കുട്ടികളുടെ മാതാപിതാക്കളെന്നും ഇവർക്ക് അഞ്ചുവയസുള്ള മറ്റൊരു ആൺകുട്ടിയുണ്്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്‌തമായിട്ടുണ്്ട്. കുട്ടികൾക്ക് ഒരു മുത്തശിയുണ്്ടെങ്കിലും ഇവരെയും വൃദ്ധസദനത്തിൽ ഉപേക്ഷിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.