സംസ്‌ഥാനത്തെ ഏറ്റവും വലിയ പിഎസ്സി ഓൺലൈൻ പരീക്ഷാകേന്ദ്രം കോഴിക്കോട്ട്
Friday, August 26, 2016 6:48 PM IST
കോഴിക്കോട്: സംസ്‌ഥാനത്തെ ഏറ്റവും വലിയ പിഎസ്സി ഓൺലൈൻ പരീക്ഷാകേന്ദ്രം കോഴിക്കോട്ട് അടുത്തമാസം പ്രവർത്തനമാരംഭിക്കും. 8.12 കോടി രൂപ ചെലവിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ഓപ്പൺ ടെറസിലാണ് പരീക്ഷാകേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. മലബാറിലെ അഞ്ചു ജില്ലകളിലെ ഉദോ്യഗാർഥികൾക്കുവേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. 321 പേർക്ക് ഒരേ സമയം പരീക്ഷ എഴുതാം.