നിക്ഷേപ തട്ടിപ്പ്: 300 കോടി കൂടി കെട്ടിവെക്കാമെന്നു സുബ്രതോ റോയി
Friday, August 26, 2016 8:20 AM IST
ന്യൂഡൽഹി: നിക്ഷേപ തട്ടിപ്പു കേസിൽ കുടിശികയുള്ളതിൽ 300 കോടി കൂടി കെട്ടിവെക്കാമെന്നു സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയി സുപ്രീം കോടതിയെ അറിയിച്ചു. പരോളിൽ തുടരണമെങ്കിൽ 300 കോടി കൂടി സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യിൽ കെട്ടിവയ്ക്കണമെന്ന കോടതി നിർദേശത്തിനുള്ള മറുപടിയായാണ് സുബ്രതോ റോയി ഇക്കാര്യം അറിയിച്ചത്. പണം കെട്ടിവയ്ക്കാൻ തയാറാണെന്നും അത് ബാങ്ക് ഗാരണ്ടിയായാണ് അടയ്ക്കുന്നതെന്നും സുബ്രതോയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. <യൃ><യൃ>24,000 കോടിയുടെ നിക്ഷേപ തട്ടിപ്പു കേസിൽ സെബി നിർദേശിച്ച തുക കെട്ടിവയ്ക്കാത്തതിനെ തുടർന്ന് സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ സുബ്രതോ റോയിയെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.