മാനഭംഗശ്രമം ചെറുത്ത യുവതിക്കുനേരെ ആസിഡ് ആക്രമണം
Friday, August 26, 2016 7:13 PM IST
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാനഭംഗശ്രമത്തെ ചെറുത്ത യുവതിക്കുനേർക്ക് ആസിഡ് ആക്രമണം. കാൺപുർ–പ്രയാഗ് എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിച്ച ഉത്തർപ്രദേശ് സ്വദേശിക്കു നേർക്കാണ് ആക്രമണമുണ്്ടായത്. ട്രെയിനിൽവച്ച് ഉണ്്ടായ മാനഭംഗശ്രമം ചെറുക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവതിക്കുനേർക്ക് അക്രമി ആഡിഡ് ഒഴിക്കുകയായിരുന്നു. ശരീരത്തിൽ പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈമാസം ആദ്യം പശ്ചിമബംഗാളിൽ രണ്്ടു യുവതികൾ ആസിഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരു യുവതി അന്ധയും ബധിരയുമായിരുന്നു.