സൗജന്യറേഷൻ പദ്ധതി വിപുലീകരിക്കും: മുഖ്യമന്ത്രി
Friday, August 26, 2016 8:53 AM IST
തിരുവനന്തപുരം: സൗജന്യറേഷൻ പദ്ധതി വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് പുറമേ തൊഴിലുറപ്പ് കുടുംബങ്ങളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ഉദേശിക്കുന്നത്. ഇതിനായി 300 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആദിവാസി കുടുംബങ്ങൾക്കും പ്രത്യേക ഓണക്കിറ്റ് നൽകുമെന്നും സ്കൂൾ കുട്ടികൾക്ക് ഓണസമ്മാനമായി അഞ്ചുകിലോ അരി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.