ഫ്രാൻസിൽ ബുർക്കിനിക്ക് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കി
Friday, August 26, 2016 9:08 AM IST
പാരീസ്: ഫ്രാൻസിലെ ചില നഗരങ്ങളിലെ ബീച്ചുകളിൽ ബുർക്കിനിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം കോടതി റദ്ദാക്കി. ശരീരം മുഴുവൻ മറയ്ക്കുന്ന നീന്തൽ വസ്ത്രമായ ബുർക്കിനി നിരോധിക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും നഗര മേയർക്ക് ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാൻ അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.

അടുത്തിടെ രാജ്യത്തുണ്്ടായ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാപ്രശ്നം ചൂണ്്ടിക്കാട്ടിയാണ് ബുർക്കിനിക്ക് നിരോധനം ഏർപ്പെടുത്തിയത്.

കഴിഞ്ഞദിവസം ഫ്രാൻസിലെ തിരക്കേറിയ ബീച്ചിൽ ഒരു സ്ത്രീയുടെ ബുർക്കിനി പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് ചില സംഘടനകൾ കോടതിയെ സമീപിച്ചത്. 30 തീരനഗരങ്ങളിലാണ് ബുർക്കിനിക്ക് നിരോധം ഏർപ്പെടുത്തിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.