കാഷ്മീർ പ്രക്ഷോഭം: സർവകക്ഷിസംഘം സെപ്റ്റംബർ ആദ്യവാരം സന്ദർശനം നടത്തും
Friday, August 26, 2016 7:44 PM IST
ശ്രീനഗർ: കാഷ്മീർ താഴ്വരയിൽ സമാധാനം പുനഃസ്‌ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാനും സ്‌ഥിതിഗതികൾ വിലയിരുത്താനും കേന്ദ്രസർക്കാർ സർവകക്ഷി സംഘത്തെ അയയ്ക്കും. സർവകക്ഷിസംഘം വരുന്ന സെപ്റ്റംബർ ആദ്യവാരം സന്ദർശനം നടത്തും. സംഘം താഴ്വരയിലെ എല്ലാ വിഭാഗം ജനങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കും. കാഷ്മീർ സന്ദർശനം സംബന്ധിച്ച് കേന്ദ്രം എല്ലാ രാഷ്ട്രീയ പാർട്ടികളുമായും അഭിപ്രായം ആരായും. കാഷ്മീരിലേക്കു സർവകക്ഷിസംഘത്തെ അയയ്ക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. <യൃ><യൃ>ജൂലൈ എട്ടിനു സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കാഷ്മീർ താഴ്വരയിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.