ഉദുമയിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
Friday, August 26, 2016 10:10 AM IST
കാസർഗോഡ്: ഉദുമയിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. ഉദുമ സ്വദേശി ശ്യാം മോഹനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി ഉദുമ അങ്ങാടിയിലായിരുന്നു സംഭവം. കൈയ്ക്കും കാലിനും തലയ്ക്കുമാണ് വെട്ടേറ്റത്. ഉദുമയിലെ സിപിഎം പ്രവർത്തകനായ ബാലകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയാണ് ശ്യാം മോഹൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.