അയർലൻഡ് ഒളിമ്പിക്സ് അധികൃതരുടെ പാസ്പോർട്ട് റിയോ കോടതി തിരികെ നൽകും
Friday, August 26, 2016 7:20 PM IST
റിയോ ഡി ഷാനെയ്റോ: ഒളിമ്പിക്സ് ടിക്കറ്റ് വിൽപ്പനയിൽ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഒളിമ്പിക്സ് കൗൺസിൽ ഓഫ് അയർലൻഡിലെ മൂന്നു അംഗങ്ങളുടെ പാസ്പോർട്ട് റിയോ കോടതി തിരികെ നൽകുമെന്ന് റിയോ സ്റ്റേറ്റ് സുരക്ഷ വിഭാഗം ഉദ്യോഗസ്‌ഥൻ. അവർക്ക് രാജ്യം വിട്ടുപോകാനും കോടതി അനുവാദം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.<യൃ><യൃ>ഒസിഐ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീഫൻ മാർട്ടിൻ, ട്രഷറർ കെവിൻ കിറ്റി, സെക്രട്ടറി ജനറൽ ഡെർമോട്ട് ഹെനിഹാൻ, അടക്കമുള്ളവരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പാസ്പോർട്ടിന് ഒപ്പം കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ, ടിക്കറ്റുകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.