ബാർ കോഴക്കേസ് ശങ്കർ റെഡ്ഡി അട്ടിമറിച്ചു; വെളിപ്പെടുത്തലുമായി ആർ. സുകേശൻ കോടതിയിൽ
Friday, August 26, 2016 9:47 PM IST
തിരുവനന്തപുരം: മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി അട്ടിമറിച്ചെന്ന് വിജിലൻസ് എസ്പി ആർ. സുകേശൻ. ബാർ കോഴക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ശങ്കർ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സുകേശന്റെ ഹർജി ഇന്നു കോടതി പരിഗണിക്കും. <യൃ><യൃ> കേസ് ഡയറിയിൽ ശങ്കർ റെഡ്ഡി നിർബന്ധിച്ച് കൃത്രിമം നടത്തി. തെളിവുകൾ തിരസ്കരിച്ചു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ട് താൻ നൽകിയ രണ്ടാമത്തെ വസ്തുത റിപ്പോർട്ട് തള്ളിയെന്നും സുകേശൻ ഹർജിയിൽ ആരോപിക്കുന്നു. <യൃ><യൃ> ബാർ കേസിൽ മാണിയെ കുറ്റവിമുക്‌തനാക്കിയ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്ന് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷവും വിജിലൻസ് കോടതിയിൽ നിലപാടെടുത്തിരുന്നു. എന്നാൽ യുഡിഎഫ് ഭരണകാലത്തെ അഴിമതിക്കേസുകളിൽ ആവശ്യമെങ്കിൽ പുനരന്വേഷണം നടത്താമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പിന്നീട് വ്യക്‌തമാക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.