റ​സ്റ്റ​റ​ന്‍റു​കൾ ഉപഭോക്താക്കളിൽനിന്ന് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്ന് കേ​ന്ദ്രം
Friday, April 21, 2017 5:42 PM IST
ന്യൂ​ഡ​ല്‍​ഹി: സ​ർ​വീ​സ് ചാ​ർ​ജ് ന​ൽ​കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ റ​സ്റ്റ​റ​ന്‍റു​ക​ൾ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന് കേ​ന്ദ്രം. അ​ധി​ക തു​ക ന​ൽ​ക​ണ​മോ​യെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ രേ​ഖ ത​യാ​റാ​ക്കി​യ​താ​യും ഇ​വ ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​യ​ച്ചു​ന​ല്‍​കി​യ​താ​യും കേ​ന്ദ്ര​മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ൻ അ​റി​യി​ച്ചു.

സ​ർ‌​വീ​സ് ചാ​ർ‌​ജ് ന​ൽ​കു​ക​യെ​ന്ന​ത് സ്വ​മ​ന​സാ​ലെ ചെ​യ്യു​ന്ന കാ​ര്യ​മാ​ണ്. ഇ​ത് നി​ർ​ബ​ന്ധ​പൂ​ർ​വം വാ​ങ്ങു​വാ​ൻ പാ​ടി​ല്ല. എ​ത്ര​രൂ​പ സ​ർ​വീ​സ് ചാ​ർ​ജാ​യി ഈ​ടാ​ക്കാ​മെ​ന്ന് ഹോ​ട്ട​ലു​ക​ൾ​ക്കും റ​സ്റ്റ​റ​ന്‍റു​ക​ൾ​ക്കും തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത് ഉ​പ​ഭോ​ക്താ​വി​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ൽ​പെ​ട്ട കാ​ര്യ​മാ​ണെ​ന്നും പ​സ്വാ​ൻ പ​റ​ഞ്ഞു.‌

ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു​മേ​ല്‍ സ​ര്‍​വീ​സ് ചാ​ര്‍​ജ് ചു​മ​ത്തു​ന്ന​തി​നെ​തി​രെ​യു​ള്ള ര​ണ്ടാ​മ​ത്തെ നി​ർ​ദേ​ശ​മാ​ണ് കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. അ​ഞ്ചു​മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ർ​ദേ​ശം ന​ല്‍​കി​യി​രു​ന്നു. പു​തി​യ നി​രി്ദേ​ശ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും സ​ര്‍​വീ​സ് ചാ​ര്‍​ജ് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്നും സേ​വ​ന​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ തൃ​പ്ത​ര​ല്ലെ​ങ്കി​ല്‍ അ​ത് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ബോ​ര്‍​ഡ് വ​യ്ക്ക​ണ​മെ​ന്നും പ​റ​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.