സുപ്രീം കോടതി ആധാർ കേസ് മാറ്റിവച്ചു
Friday, May 19, 2017 2:24 PM IST
ന്യൂഡൽഹി: ആധാർ കേസ് സുപ്രീം കോടതി മാറ്റിവച്ചു. കേസ് അടുത്ത മാസം 27ന് സുപ്രീം കോടതി പരിഗണിക്കും. ആധാറുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പരിഗണനയക്കു വിടണമെന്ന കേന്ദ്രസർക്കാരിന്‍റെ ആവശ്യവും സുപ്രീം കോടതി തള്ളി. ആധാർ അപേക്ഷകൾ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രത്തിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.

അർഹരായ ഗുണഭോക്താക്കൾക്ക് ആധാർ ഇല്ലാത്ത കാരണത്താൽ ആനുകുല്യങ്ങൾ നിഷേധിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ വിവിധ സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കിയ നടപടി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ആധാർ നിയമത്തിലെ ഏഴാം വകുപ്പുപ്രകാരം പല സാമൂഹ്യക്ഷേമ പദ്ധതികളുടെയും ആനുകൂല്യം ലഭിക്കണമെങ്കിൽ ജൂണ്‍ 30നുള്ളിൽ ആധാർ എടുക്കണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്.
RELATED NEWS