ജൂലിയൻ അസാഞ്ചിനെതിരായ പീഡനക്കേസ് റദ്ദാക്കി
Friday, May 19, 2017 2:40 PM IST
ലണ്ടൻ: വിക്കിലീക്സ് സ്ഥാപൻ ജൂലിയൻ അസാഞ്ചിനെതിരായ പീഡനക്കേസ് റദ്ദാക്കി. ഏഴുവർഷമായി തുടരുന്ന കേസാണ് റദ്ദാക്കിയത്. മതിയായ തെളിവുകൾ ഇല്ലെന്ന കാരണത്താലാണ് കേസ് റദ്ദാക്കിയത്. സ്വീഡിഷ് പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായതിനു ശേഷം 2012 മുതൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയിരിക്കുകയാണ് അസാഞ്ച്.
RELATED NEWS