ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ കാമറൂണിനെതിരെ ചിലിക്ക് ജയം
Monday, June 19, 2017 3:59 AM IST
മോസ്‌കോ: ആഫ്രിക്കൻ ചാമ്പ്യൻമാരായ കാമറൂണിനെ ചിലി തകർത്തു. കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ല്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ചിലിയുടെ ജയം. 81-ാം മിനിറ്റിൽ അര്‍തുറൊ വിദാൽ, 91-ാം മിനിറ്റിൽ എഡ്വാര്‍ഡോ വർഗാസ് എന്നിവരാണ് ചിലിയുടെ ഗോളുകൾ നേടിയത്.

മോസ്കോയിലെ ഒറ്റ്ക്രിറ്റിയെ അരീനയിൽ നടന്ന മത്സരത്തിന്‍റെ 80-ാം മിനിറ്റ് വരെ ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന ശേഷമാണ് കാമറൂണിന്‍റെ തോൽവി. മ​ത്സ​ര​ത്തിൽ വ്യക്തമായ ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യി​ട്ടും ആദ്യ പകുതിയിൽ ഗോൾ നേടാൻ ചിലിക്ക് സാധിച്ചില്ല. എന്നാൽ 81-ാം മിനിറ്റിൽ അലക്സിസ് സാഞ്ചസിന്‍റെ ക്രോസിൽ തലവെച്ച വിദാൽ ചിലിക്ക് ആദ്യ ഗോൾ സമ്മാനിച്ചു. 91-ാം മിനിറ്റിൽ വർഗാസിന്‍റെ ഗോൾ കൂടി എത്തിയതോടെ കാമറൂൺ തോൽവിയിലേക്ക് കൂപ്പുകുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.