ഇർമ: ഫ്ളോറിഡയിൽ നഴ്സിംഗ് ഹോമിൽ എട്ട് രോഗികൾ മരിച്ചു
Wednesday, September 13, 2017 3:34 PM IST
മയാമി: ഇർമ കൊടുങ്കാറ്റിനെ തുടർന്ന് എയർകണ്ടീഷൻ സംവിധാനം തകരാറായ ഫ്ളോറിഡയിലെ ഒരു നഴ്സിംഗ് ഹോമിൽ എട്ട് രോഗികൾ മരിച്ചു. ഹോളിവുഡിലുള്ള നഴ്സിംഗ് ഹോമിലാണ് സംഭവമുണ്ടായത്. മൂന്നു പേർ നഴ്സിംഗ് ഹോമിൽവച്ചും ആഞ്ചു പേർ ആശുപത്രിയിൽ എത്തിച്ചശേഷവുമാണ് മരിച്ചത്.

നൂറിലധികം രോഗികളെ ഇവിടെനിന്നും സുരക്ഷിതമായി ഒഴിപ്പിച്ചുമാറ്റിയതായും ബ്രൊവാർഡ് കൗണ്ടി മേയർ ബാർബറ ഷരീഫ് പറഞ്ഞു. കൊടുങ്കാറ്റു ദുർബലമാവുകയും പലേടത്തും വെള്ളമിറങ്ങുകയും ചെയ്തെങ്കിലും വൈദ്യുതിത്തകരാർ മൂലം ലക്ഷങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.