ബി​ജെ​പി കേ​ര​ളം പി​ടി​ച്ചെ​ടു​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നു ക​ണ്ണ​ന്താ​നം
Friday, October 6, 2017 6:45 PM IST
കൊ​ച്ചി: ബി​ജെ​പി കേ​ര​ളം പി​ടി​ച്ചെ​ടു​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നു കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. കൊ​ച്ചി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ണ​റാ​യി​ലൂ​ടെ ന​ട​ന്ന ബി​ജെ​പി​യു​ടെ യാ​ത്ര​യി​ൽ അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കാ​ത്ത​തു വ​ലി​യ വാ​ർ​ത്ത​യാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. മ​റ്റെ​ല്ലാ സ്ഥ​ല​ങ്ങ​ളെ​യും പോ​ലെ ത​ന്നെ​യാ​ണു പി​ണ​റാ​യി. പ്ര​ധാ​ന​മ​ന്ത്രി വി​ളി​പ്പി​ച്ച​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഡ​ൽ​ഹി​ക്കു മ​ട​ങ്ങി​യ​ത്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യ അ​മി​ത് ഷാ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​ട്ടേ​റെ​കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കേ​ണ്ട​തു​ണ്ടാ​കു​മെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

അ​മി​ത് ഷാ ​പ​ല്ലു​കൊ​ഴി​ഞ്ഞ സിം​ഹ​മാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹം യ​ഥാ​ർ​ഥ സിം​ഹ​ത്തെ ക​ണ്ടി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും ക​ണ്ണ​ന്താ​നം പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.