ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റ​ത്തി​ൽ ആ​തി​ഥേ​യ​ർ​ക്കു പ​രാ​ജ​യ​ത്തി​ന്‍റെ ക​യ്പു​നീ​ർ
Friday, October 6, 2017 9:30 AM IST
ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കാ​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്കു തോ​ൽ​വി. ഗ്രൂ​പ്പ് എ​യി​ൽ, അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ക​രു​ത്ത​രാ​യ അ​മേ​രി​ക്ക ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഇ​ന്ത്യ ഒ​രു ഗോ​ളി​നു പി​ന്നി​ലാ​യി​രു​ന്നു. പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ 29-ാം മി​നി​റ്റി​ൽ ജോ​ഷ് സെ​ര​ഗെ​ന്‍റാ​ണ് അ​മേ​രി​ക്ക​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. ബോ​ക്സി​ൽ ജി​തേ​ന്ദ്ര സിം​ഗി​ന്‍റെ ഫൗ​ളി​നെ തു​ട​ർ​ന്നാ​ണ് റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ച​ത്.

ര​ണ്ടാം പ​കു​തി​യു​ടെ ആ​റാം മി​നി​റ്റി​ൽ ഇ​ന്ത്യ വീ​ണ്ടും ഗോ​ൾ വ​ഴ​ങ്ങി. കോ​ർ​ണ​ർ കി​ക്കി​ൽ​നി​ന്നു​ള്ള ക്രി​സ് ഡ​ർ​ക്കി​ന്‍റെ ഗോ​ൾ​ശ്ര​മ​ത്തി​നു പി​ന്നി​ൽ കാ​ഴ്ച​ക്കാ​ര​നാ​കാ​നാ​യി​രു​ന്നു ഗോ​ൾ​കീ​പ്പ​ർ ധീ​ര​ജ് സിം​ഗി​ന്‍റെ വി​ധി.
33 മി​നി​റ്റി​നു​ശേ​ഷം അ​മേ​രി​ക്ക വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു. ഇ​ക്കു​റി ഇ​ന്ത്യ​യു​ടെ സു​രേ​ഷ് സിം​ഗി​ന്‍റെ ഗോ​ൾ ശ്ര​മം ത​ട​ഞ്ഞ് അ​മേ​രി​ക്ക ന​ട​ത്തി​യ കൗ​ണ്ട​ർ അ​റ്റാ​ക്കാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്. തി​രി​ച്ച​ടി​ക്കൊ​ടു​വി​ൽ ആ​ൻ​ഡ്രൂ കാ​ർ​ലെ​ട്ടോ​ൻ ഗോ​ളി​യെ നി​ഷ്പ്ര​ഭ​മാ​ക്കി ല​ക്ഷ്യം കാ​ണു​ക​യാ​യി​രു​ന്നു.

അ​മ​ർ​ജി​ത് സിം​ഗ് കി​യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ച്ച് ലൂ​യി​സ് നോ​ർ​ട്ട​ൻ ഡേ ​മാ​റ്റോ​സി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. മ​ല​യാ​ളി താ​രം കെ.​പി. രാ​ഹു​ൽ ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​ണു മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.