ഉത്തരകൊറിയ ദീർഘദൂര മിസൈൽ പരീക്ഷണത്തിനു തയാറെടുക്കുന്നു: റഷ്യ
Friday, October 6, 2017 2:08 PM IST
മോ​സ്കോ: അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്തെ ആ​ക്ര​മി​ക്കു​വാ​ൻ ശേ​ഷി​യു​ള്ള ദീ​ർ​ഘ​ദൂ​ര മി​സൈ​ലുകളുടെ പ​രീ​ക്ഷ​ണ​ത്തി​ന് ഉ​ത്ത​ര​കൊ​റി​യ ത​യാ​റെ​ടു​ക്കു​ന്നു​വെ​ന്ന് റ​ഷ്യ. പ്യോം​ഗ്യാം​ഗ് സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം റ​ഷ്യ​ൻ അ​ന്താ​രാ​ഷ്ട്ര​കാ​ര്യ സ​മി​തി​യം​ഗം അ​ന്‍റ​ണ്‍ മോ​റോ​സോ​വാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ ആ​റ് വ​രെ മോ​റോ​സോ​വ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​രാ​ണ് പ്യോം​ഗ്യാം​ഗ് സ​ന്ദ​ർ​ശി​ച്ച​ത്.

അ​വ​ർ(​ഉ​ത്ത​ര​കൊ​റി​യ) ദീ​ർ​ഘ​ദൂ​ര മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​ൻ തീ​ര​ത്തെ ആ​ക്ര​മി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ അ​വ​ർ ത​ങ്ങ​ൾ​ക്കു ന​ൽ​കി​യെ​ന്നും മോ​റോ​സോ​വ് പ​റ​ഞ്ഞു. സ​മീ​പ​ഭാ​വി​യി​ൽ കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ പ​രീ​ക്ഷി​ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ ഉ​ദ്ദേ​ശി​ക്കു​ന്നു​വെ​ന്നും പൊ​തു​വേ അ​വ​രു​ടെ മ​നോ​ഭാ​വം യു​ദ്ധ​ക്ക​ള​ത്തി​ൽ ആ​ണെ​ന്നും മോ​റോ​സോ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ,‌ ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലി​ല്‍ ഘ​ടി​പ്പി​ക്കാ​വു​ന്ന ഹൈ​ഡ്ര​ജ​ന്‍ ബോം​ബ് പ​രീ​ക്ഷ​ണം ന​ട​ത്തി ഉ​ത്ത​ര​കൊ​റി​യ വ​ൻ​പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചി​രു​ന്നു. അ​ണു​ബോം​ബി​നേ​ക്കാ​ള്‍ പ​തി​ന്‍​മ​ട​ങ്ങ് പ്ര​ഹ​ര​ശേ​ഷി​യു​ള്ള ഹൈ​ഡ്ര​ജ​ന്‍ ബോം​ബാ​യി​രു​ന്നു ഉ​ത്ത​ര​കൊ​റി​യ പ​രീ​ക്ഷി​ച്ച​ത്. ഇ​തോ​ടെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ മേ​ഖ​ല​യി​ല്‍ പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ വി​ന്യ​സി​ച്ച് അ​മേ​രി​ക്ക പ്ര​തി​രോ​ധം തീ​ർ​ത്തി​രു​ന്നു. ഇ​തി​നി‌​ടെ​യാ​ണ് ദീ​ർ​ഘ​ദൂ​ര മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​ന് ഉ​ത്ത​ര കൊ​റി​യ ഒ​രു​ങ്ങു​ന്ന​ത്.

ഒ​ക്ടോ​ബ​ർ പ​ത്തി​ന് കൊ​റി​യ​ൻ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി​യു​ടെ വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ഉ​ത്ത​ര​കൊ​റി​യ മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്ന് സൂ​ച​ന​യു​ണ്ടെ​ന്ന് യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.