പഞ്ച്കുള കലാപത്തിന്‍റെ സൂത്രധാര ഹണിപ്രീത്: വാരിയെറിഞ്ഞത് 1.25 കോടിയെന്ന് പോലീസ്
Saturday, October 7, 2017 8:14 AM IST
ചണ്ഡീഗഡ്: ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിന് ജയിൽശിക്ഷ വിധിച്ചതിനെ തുടർന്ന് ഹരിയാനയിലെ പഞ്ച്കുളയിലുണ്ടായ അക്രമസംഭവങ്ങളുടെ സൂത്രധാര ഹണിപ്രീത് ആയിരുന്നുവെന്ന് പോലീസ്. ഹരിയാന പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയതത്.

കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ചാ സൗദ അനുയായികൾക്ക് 1.25 കോടി രൂപ വിതരണം ചെയ്തത്. ഗുർമീതിന്‍റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്.

ഒളിവാലായിരുന്ന ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. മാനഭംഗക്കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന കോടതി വിധിയെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളിൽ 35 പേരാണ് കൊല്ലപ്പെട്ടത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.