രഞ്ജിയിൽ ജാർഖണ്ടിനെതിരേ കേരളത്തിന് ലീഡ്
Saturday, October 7, 2017 4:09 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിന് മികച്ച തുടക്കം. ജാർഖണ്ടിനെതിരേ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ട് ഒന്നാം ഇന്നിംഗ്സിൽ 202 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗ് തുടരുന്ന കേരളം രണ്ടാം ദിനം കളിനിർത്തുന്പോൾ 250/8 എന്ന നിലയിലാണ്. രണ്ടു വിക്കറ്റ് ശേഷിക്കേ 48 റൺസിന്‍റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് കേരളം നേടിക്കഴിഞ്ഞു.

51 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ഇന്നിംഗ്സാണ് കേരളത്തിന് തുണയായത്. ആറ് വിക്കറ്റ് പിഴുത് ജാർഖണ്ടിന്‍റെ ബാറ്റിംഗ് നിര തകർത്ത ജലജ് സക്സേന 47 റൺസ് നേടി ബാറ്റിംഗിലും തിളങ്ങി. അർധ സെഞ്ചുറിയിലേക്ക് കുതിക്കുന്ന സക്സേനയ്ക്കൊപ്പം ഏഴ് റൺസുമായി നിധീഷാണ് ക്രീസിൽ. ഓപ്പണർ അരുൺ കാർത്തിക് (26), അക്ഷയ് ചന്ദ്രൻ (23) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജാർഖണ്ടിന് വേണ്ടി സണ്ണി ഗുപ്ത ആറ് വിക്കറ്റ് നേടി.

200/9 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ജാർഖണ്ടിന് ഇന്ന് രണ്ടു റൺസ് കൂട‌ി മാത്രമേ ചേർക്കാൻ കഴിഞ്ഞുള്ളൂ. 45 റൺസ് നേടിയ ഇഷാൻ കിഷനാണ് സന്ദർശകരുടെ ടോപ്പ് സ്കോറർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.