തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ആറു പേർ മരിച്ചു
Saturday, October 7, 2017 10:24 PM IST
ചെന്നൈ: തമിഴ്നാട്ടിലെ ഉളുന്ദർപേട്ടിൽ വാഹനാപകടത്തിൽ ആറു പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ചു പേരും ഡ്രൈവറുമാണ് മരിച്ചത്.

മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്. ചെന്നൈ സ്വദേശികളായ ഉമ, അനിത, രമേഷ് ഖന്ന, സുഗുണ, മീന എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.