ഉഴവൂർ വിജയന്‍റെ മരണം: സുൾഫിക്കർ മയൂരിക്കെതിരേ കേസെടുക്കാൻ ശിപാർശ
Sunday, October 8, 2017 9:47 AM IST
തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്‍റെ മരണത്തിൽ പാർട്ടി നേതാവ് സുൾഫിക്കർ മയൂരിക്കെതിരേ കേസെടുക്കാൻ ക്രൈംബ്രാഞ്ച് ശിപാർശ. സുൾഫിക്കർ മയൂരി ഉഴവൂരിന്‍റെ മരണത്തിന് തൊട്ടുമുൻപ് അതിരൂക്ഷ പരാമർശങ്ങൾ ഉന്നയിച്ച് നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ ശബ്ദരേഖ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

വധഭീഷണിയടക്കമുള്ള കുറ്റങ്ങൾ ചുമത്തി സുൾഫിക്കറിനെതിരേ എഫ്ഐആർ തയാറാക്കണമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ശിപാർശ ഉടൻ സർക്കാരിനു കൈമാറുമെന്നാണ് സൂചന.

എൻസിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഉഴവൂർ വിജയനെതിരെ സംസാരിച്ച സുൾഫിക്കർ ഇതിന് പിന്നാലെ അദ്ദേഹത്തെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിൽ ഉഴവൂർ വിജയൻ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.