ഇ​സ്ര​യേ​ൽ വി​രു​ദ്ധ​ത: യു​നെ​സ്കോ​യി​ൽ​നി​ന്ന് യു​എ​സ് പി​ൻ​മാ​റി
Thursday, October 12, 2017 6:51 PM IST
വാ​ഷിം​ഗ്ട​ണ്‍: ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ കീ​ഴി​ലു​ള്ള യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് എ​ജ്യു​ക്കേ​ഷ​ന​ൽ സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​യു​നെ​സ്കോ)​യി​ൽ​നി​ന്ന് യു​എ​സ് പി​ൻ​മാ​റി. പാ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ യു​നെ​സ്കോ പു​ല​ർ​ത്തു​ന്ന ഇ​സ്ര​യേ​ൽ വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ലാ​ണ് യു​എ​സ് പി​ൻ​മാ​റ്റ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അം​ഗ​ത്വ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യെ​ങ്കി​ലും യു​നെ​സ്കോ​യി​ലെ പ്ര​ത്യേ​ക നി​രീ​ക്ഷ​ക രാ​ജ്യ​മാ​യി തു​ട​രു​മെ​ന്നു സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. പാ​ല​സ്തീ​നു പൂ​ർ​ണ അം​ഗ​ത്വം ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​നെ​സ്കോ​യ്ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് 2011ൽ ​യു​എ​സ് നി​ർ​ത്തി​യി​രു​ന്നു.

യു​നെ​സ്കോ​യു​ടെ 58 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച യോ​ഗം ചേ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ തൊ​ട്ടു​മു​ന്പാ​ണ് യു​എ​സി​ന്‍റെ പി​ൻ​മാ​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.