ശ​ബ​രീ​നാ​ഥൻ എം​എ​ൽ​എ​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണം
Friday, October 13, 2017 1:50 AM IST
വി​തു​ര: അരുവിക്കര എം​എ​ൽ​എ​ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍റെ വാ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണം. വ്യാഴാഴ്ച ഉ​ച്ച​കഴിഞ്ഞ് ര​ണ്ടോ​ടെ വി​തു​ര കെ​പി​എ​സ്എം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​നം ആ​ക്ര​മി​ച്ച യു​വാ​വി​നെ വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ങ്ങ​മ്മ​ല മീ​രാ​ൻ​വെ​ട്ടി​ക​രി​ക്ക​കം സ്വ​ദേ​ശി സി​ദ്ദി​ക്കാ​ണ് പി​ടി​യി​ലാ​യ​ത്. വി​തു​ര​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം കെ​പി​എ​സ്എം ജം​ഗ്ഷ​നി​ലെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റി​യ​താ​ണ് എം​എ​ൽ​എ. റോ​ഡ​രു​കി​ൽ ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​റാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

അ​ർ​ധ​ന​ഗ്ന വേ​ഷ​ത്തി​ലെ​ത്തി​യ യു​വാ​വ് കാ​റി​ന്‍റെ ബോ​ണ​റ്റി​ലും എം​എ​ൽ​എ ബോ​ർ​ഡി​ലും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ന്പി​വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ചു. പിന്നീട് പോലീസ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ​മീ​പ​ത്തെ ഒ​രു ബാ​ങ്കി​നു​ള്ളി​ൽ ക​യ​റി ബ​ഹ​ള​മു​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ വാ​ഹ​നം ആ​ക്ര​മി​ച്ച​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നോ​ട്ടു നി​രോ​ധ​ന​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ വി​ളി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്ര​തേ യു​വാ​വ് എ​ത്തി​യ​ത്. ഞ​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണ​മാ​ണ് വാ​ഹ​ന​മെ​ന്നു പ​റ​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. യു​വാ​വി​നു മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള​താ​യി സം​ശ​യ​മു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.