ആലുവയിൽ ടാ​ങ്ക​ർ ലോ​റി പാ​ഞ്ഞു​ക​യ​റി മൂ​ന്ന് മെ​ട്രോ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
Friday, October 13, 2017 4:43 AM IST
ക​ള​മ​ശേ​രി: മെ​ട്രോ ജോ​ലി ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ അ​തി​വേ​ഗ​ത്തി​ൽ പോ​യ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ച് മൂ​ന്ന് കൊ​ച്ചി മെ​ട്രോ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേറ്റു. ഉ​ത്ത​ർ​പ്ര​ദേ​ശ് സോ​നാബ​ന്ദ്ര സ്വ​ദേ​ശി​ക​ളാ​യ ബ​ബു​ലു മാ​ഷി​ഷ് (42), ഉ​മേ​ഷ് (23), സൂ​ര്യ​കാ​ന്ത് (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ആ​ലു​വ മു​ട്ടം മെ​ട്രോ യാ​ർ​ഡി​ന് സ​മീ​പം തൈ​ക്കാ​വി​ൽ മെ​ട്രോ​യു​ടെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന നാ​ലു പേ​രെ രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. ര​ണ്ടു പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് മ​രി​ച്ചു. മൂ​ന്നാ​മ​ത്തെ​യാ​ൾ പ​ത്ത​ടി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ പുലർച്ചെയോടെയാണ് മ​രി​ച്ച​ത്. മൂ​വ​രു​ടേ​യും മൃ​ത​ദ്ദേ​ഹം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​കയാണ്.

ഇ​ന്ദ്ര​ദേ​വ് ശ്രീ​നാ​ഥ് (22) എന്ന തൊഴിലാളി ത​ല​യ്ക്ക് ഗുരുതരമായി പരിക്കേറ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ടി​ച്ചി​ട്ട് പോ​യ ടാ​ങ്ക​ർ ലോ​റി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.