പാ​ക് അ​ധീ​ന കാ​ഷ്മീ​ർ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗം: കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി
Saturday, November 11, 2017 7:37 PM IST
ശ്രീ​ന​ഗ​ർ: പാ​ക് അ​ധീ​ന കാ​ഷ്മീ​ർ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ന്‍​സ് അ​ധ്യ​ക്ഷ​നും ജ​മ്മു​കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫാ​റൂ​ഖ് അ​ബ്ദു​ള്ള. കാ​ഷ്മീ​രി​നും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​നും സ്വ​യം​ഭ​ര​ണാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ‌

ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നു​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്ത​ണം. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​നും കാ​ഷ്മീ​രി​നും സ്വ​യം​ഭ​ര​ണാ​വ​കാ​ശം ന​ൽ​കാ​ൻ ച​ർ​ച്ച​യി​ൽ തീരുമാനം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മ​ധ്യ​സ്ഥ​ന്‍റെ ച​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ​രി​ഹാ​രം ഇ​നി​യും അ​ക​ലെ​യാ​ണെ​ന്നും ഫാ​റൂ​ഖ് അ​ബ്ദു​ള്ള പ​റ​ഞ്ഞു. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള വി​ഷ​യ​മാ​ണി​ത്. ഇ​സ്‌​ലാ​മാ​ബാ​ദു​മാ​യാ​ണ് ഡ​ൽ​ഹി ച​ർ​ച്ച​ക​ൾ​ക്ക് മു​ൻ​കൈ എ​ടു​ക്കേ​ണ്ട​ത്. ഈ ​ച‌​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി കാ​ഷ്മീ​രും വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.