പ്ര​ദ്യു​മ​ൻ ഠാ​ക്കൂ​ർ വ​ധ​ക്കേ​സ്: പ്ര​തി ര​ണ്ടാ​ഴ്ച നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ
Saturday, November 11, 2017 10:58 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ദ്യു​മ​ൻ ഠാ​ക്കൂ​ർ വ​ധ​ക്കേ​സി​ൽ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്ക് അ​യ​ച്ചു. ഫ​രീ​ദാ​ബാ​ദി​ലെ ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ൽ വി​ദ്യാ​ർ​ഥി ര​ണ്ടാ​ഴ്ച ക​ഴി​യേ​ണ്ടി​വ​രും. ശ​നി​യാ​ഴ്ച കു​ട്ടി​യെ കൊ​ല​പാ​ത​കം ന​ട​ന്ന ഗു​രു​ഗ്രാ​മി​ലെ റ​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തി​രു​ന്നു. കൊ​ല ന​ട​ത്തി​യ രീ​തി പു​ന​സൃ​ഷ്ടി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സി​ബി​ഐ കു​ട്ടി​യു​മാ​യി സ്കൂ​ളി​ലെ​ത്തി​യ​ത്.

ഇ​തി​നു​ശേ​ഷ​മാ​ണ് കു​ട്ടി​യെ ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ജു​വ​നൈ​ൽ കോ​ർ​ട്ട് ഉ​ത്ത​ര​വി​ട്ട​ത്. അ​തേ​സ​മ​യം, അ​റ​സ്റ്റി​ലാ​യ കു​ട്ടി​യെ സി​ബി​ഐ സം​ഘം പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും ത​ല​കീ​ഴാ​യി കെ​ട്ടി​യി​ട്ടു മ​ർ​ദി​ച്ചെ​ന്നും കു​ട്ടി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യാ​യ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സി​ബി​ഐ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​യെ ക​ത്തി വാ​ങ്ങി​യ ക​ട​യി​ലും സ്കൂ​ളി​ലും എ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി കൃ​ത്യം താ​നാ​ണു ചെ​യ്തെ​ന്നു പി​താ​വി​ന്‍റെ​യും സ്വ​ത​ന്ത്ര സാ​ക്ഷി​ക​ളു​ടെ​യും മു​ന്നി​ൽ സ​മ്മ​തി​ച്ചു​വെ​ന്ന് സി​ബി​ഐ അ​റി​യി​ച്ചു.

പ്ര​ദ്യു​മ​ൻ വ​ധ​ക്കേ​സി​ൽ സി​ബി​ഐ ര​ണ്ടാ​മ​തൊ​രു വി​ദ്യാ​ർ​ഥി​യു​ടെ പ​ങ്കു​കൂ​ടി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​രോ​പ​ണ വി​ധേ​യ​നാ​യ വി​ദ്യാ​ർ​ഥി​ക്കൊ​പ്പം ര​ക്ത​ക്ക​റ ദേ​ഹ​ത്ത് പു​ര​ണ്ട മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യെ​ക്കൂ​ടി ടോ​യ്ല​റ്റി​ൽ ക​ണ്ട​താ​യി സ്കൂ​ളി​ലെ തോ​ട്ട​ക്കാ​ര​ൻ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ര​ണ്ടു​പേ​രും ഒ​രു​മി​ച്ചാ​ണ് പു​റ​ത്തേ​ക്കു​വ​ന്ന​തെ​ന്നാ​ണ് ഇ​യാ​ൾ സി​ബി​ഐ​ക്ക് മൊ​ഴി​ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.