രാ​ജി ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ്... വഴങ്ങില്ലെന്ന നി​ല​പാ​ടി​ലു​റ​ച്ച് ചാ​ണ്ടി
Saturday, November 11, 2017 10:53 PM IST
കൊ​ച്ചി: രാ​ജി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. രാ​ജി​വെ​ക്കു​മോ​യെ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ര​ണ്ടു​കൊ​ല്ലം ക​ഴി​യു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു തി​രി​ക്കും മു​ന്പാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

നേ​ര​ത്തെ, തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ൽ​ഡി​എ​ഫി​നു വി​ട്ട് സി​പി​എം നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ശ​നി​യാ​ഴ്ച ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. നി​യ​മോ​പ​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ സി​പി​എം എ​ൽ​ഡി​എ​ഫി​നോ​ടു നി​ർ​ദേ​ശി​ച്ചു.

തോ​മ​സ് ചാ​ണ്ടി വി​ഷ​യ​ത്തി​ൽ സി​പി​എം തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത് മു​ന്ന​ണി മ​ര്യാ​ദ​ക​ൾ​ക്കു നി​ര​ക്കാ​ത്ത​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തീ​രു​മാ​നം എ​ൽ​ഡി​എ​ഫി​നു വി​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റ് നി​ല​പാ​ട​റി​യി​ച്ച​ത്. തോ​മ​സ് ചാ​ണ്ടി​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു മാ​റ്റ​ണ​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം സി​പി​ഐ സി​പി​എ​മ്മി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഞാ​യ​റാ​ഴ്ച ര​ണ്ടു മ​ണി​ക്കാ​ണ് എ​ൽ​ഡി​എ​ഫ് ചേ​രു​ന്ന​ത്. അ​തേ​സ​മ​യം, തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രാ​യ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ സ​ർ​​ക്കാ​രി​നു ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്നാ​ണു സൂ​ച​ന.