"ത​രം​താ​ണ' പ​രാ​മ​ർ​ശം..! മ​ണി​ശ​ങ്ക​ർ അ​യ്യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Thursday, December 7, 2017 9:29 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​രെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. മ​ണി​ശ​ങ്ക​ർ അ​യ്യ​ർ​ക്ക് പാർട്ടി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി. മോ​ദി​യെ ത​രം​താ​ണ​യാ​ൾ ( neech aadmi) എ​ന്ന അ​ർ​ഥ​ത്തി​ൽ സം​ബോ​ധ​ന ചെ​യ്ത​താ​ണ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ​ക്ക് വി​ന​യാ​യ​ത്. സം​ഭ​വ​ത്തി​ൽ അ​യ്യ​ർ മാ​പ്പു​പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് അ​യ്യ​ർ മാ​പ്പു പ​റ​ഞ്ഞ​ത്.

ബി​ജെ​പി​യും പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​നെ​തി​രെ നി​ന്ദ്യ​മാ​യ ഭാ​ഷ​യി​ലാ​ണ് ആ​ക്ര​മി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന് വ്യ​ത്യ​സ്ത​മാ​യ സം​സ്കാ​ര​വും പൈ​തൃ​ക​വു​മാ​ണ് ഉ​ള്ള​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യു​ള്ള മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ ഭാ​ഷ​യേ​യും ശൈ​ലി​യേ​യും താ​ൻ ഒ​രി​ക്ക​ലും അ​ഭി​ന​ന്ദി​ക്കി​ല്ല. പാ​ർ​ട്ടി​യും താ​നും പ്ര​തീ​ക്ഷി​ക്കു​ന്ന​ത് മ​ണി​ശ​ങ്ക​ർ അ‍​യ്യ​ർ ഇ​ക്കാ​ര്യ​ത്തി​ൽ മാ​പ്പു​പ​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

ആ ​മ​നു​ഷ്യ​ന്‍ തരംതാണയൊ​രാ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് സം​സ്‌​കാ​ര​മി​ല്ല. എ​ന്തി​നാ​ണ​ദ്ദേ​ഹം വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു മ​ണി​ശ​ങ്ക​ര്‍ അ​യ്യ​രു​ടെ വി​വാ​ദ പ്ര​സ്താ​വ​ന.

ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന് ബാ​ല​റ്റി​ലൂ​ടെ മ​റു​പ​ടി​പ​റ​യു​മെ​ന്നാ​യി​രു​ന്നു ഇ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​ക​ര​ണം. അ​വ​രി​ൽ​നി​ന്നും നി​ര​വ​ധി അ​ധി​ക്ഷേ​പ​ങ്ങ​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. താ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്തും അ​വ​ർ അ​ധി​ക്ഷേ​പി​ച്ചു. മ​ര​ണ​ത്തി​ന്‍റെ വ്യാ​പാ​രി​യാ​ണെ​ന്നും ജ​യി​ലി​ൽ അ​ട​യ്ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം-​മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.