ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി
Friday, December 8, 2017 2:52 AM IST
ഗാസ: ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ഇസ്രയേൽ പ്രതിരോധ വകുപ്പാണ് ഇതു സംബന്ധിച്ച് വിവരം അറിയിച്ചത്. ആക്രമണത്തിനു പിന്നിൽ ഹമാസാണെന്ന് ഇസ്രയേൽ പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു.

രണ്ടു റോക്കറ്റുകളുൾപ്പെടെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തിയതിനു ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.