മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി; ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് വാ​ഹ​നപ​ണി​മു​ട​ക്ക്
Wednesday, January 3, 2018 10:27 PM IST
തൃ​ശൂ​ർ: മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വാ​ഹ​പ​ണി​മു​ട​ക്ക്. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ബി​ൽ ഈ ​മാ​സം അ​ഞ്ചി​നു പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​മെ​ന്ന് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു.

ഓ​ട്ടോ​റി​ക്ഷ, ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ, ലോ​റി, സ്വ​കാ​ര്യ​ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഹെ​വി വാ​ഹ​ന​ങ്ങ​ൾ, ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ, ഓ​ട്ട​മൊ​ബൈ​ൽ വ​ർ​ക്ഷോ​പ്പു​ക​ൾ, സ്പെ​യ​ർ പാ​ർ​ട്സ് വി​ൽ​പ​ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ പ​ണി​മു​ട​ക്കു​മെ​ന്നു മോ​ട്ടോ​ർ വ്യ​വ​സാ​യ സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു.

മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും നീ​ക്ക​ത്തി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​ണെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ ഭേ​ദ​ഗ​തി പാ​ർ​ല​മെ​ന്‍റി​ന്‍റെ ന​ട​പ്പു സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.