ട്രെയിൻ വൈകിയാൽ ഇനി എസ്എംഎസ് വന്നോളും
Thursday, January 4, 2018 5:02 AM IST
ന്യൂഡൽഹി: ഇനിമുതൽ ട്രെയിനുകൾ വൈകിയാൽ യാത്രക്കാർക്ക് ഫോണിൽ എസ്എംഎസ് സന്ദേശമായി ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാർക്ക് അറിയിപ്പ് നൽകാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്.

സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് എന്നിവയുൾപ്പെ‌ടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചാണ് ഈ സൗകര്യം നടപ്പിലാക്കുന്നത്. നേരത്തേ രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച് മാത്രമാണ് യാത്രക്കാർക്ക് എസ്എംഎസ് സൗകര്യം നൽകിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.