ഭീകര സംഘടനയിൽ ചേർന്നെന്ന് വിവരം; ബ്രിട്ടനിൽ ആറു പേരെ പോലീസ് പിടികൂടി
Thursday, January 4, 2018 6:58 AM IST
ലണ്ടൻ: നിരോധിക്കപ്പെട്ട ഭീകര സംഘടനയിൽ ചേർന്നെന്ന സംശത്തേത്തുടർന്ന് ബ്രിട്ടനിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. ഇവർ നാഷണൽ ആക്ഷൻ എന്ന തീവ്രവാദ സംഘടനയിൽ ചേർന്നെന്നായിരുന്നു വിവരം. 21നും 37നും പ്രായമായവരാണ് ഫിടിയിലായത്.

പിടിയിലാവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.2016ലാണ് നാഷണൽ ആക്ഷൻ ഗ്രൂപ് എന്ന തീവ്രവാദ സംഘടന ഉണ്ടായത്. വർഗീയതയും ഭീകരതയും വളർത്തുന്നെന്ന രഹസ്യ വിവരത്തേത്തുടർന്ന് നടത്തിയ അന്വേഷണത്തിനു ശേഷമാണ് സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.