കു​ട്ടി​ക​ൾ സ​ർ​ക്കാ​ർ സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചാ​ൽ​മ​തി; കീ​ഴാ​റ്റൂ​രി​ൽ സി​പി​എം സ്‌​കൂ​ള്‍ ബ​സ് ത​ട​ഞ്ഞു
Wednesday, June 6, 2018 7:49 PM IST
ത​ളി​പ്പ​റ​മ്പ്: സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള കീ​ഴാ​റ്റൂ​ര്‍ ഗ​വ.​എ​ല്‍​പി സ്‌​കൂ​ള്‍ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വ​കാ​ര്യ സ്‌​കൂ​ള്‍ ബ​സ് ത​ട​ഞ്ഞു​വ​ച്ചു. കീ​ഴാ​റ്റൂ​ര്‍ പ്ര​ദേ​ശ​ത്തു നി​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​റ്റു സ്‌​കൂ​ളു​ക​ളി​ലേ​ക്കു പ​ഠി​ക്കാ​ന്‍ പോ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​കൂ​ള്‍ സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​രാ​ണു പു​ളി​മ്പ​റ​മ്പി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ന്‍​ജോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന്‍റെ സ്‌​കൂ​ള്‍ ബ​സ് ത​ട​ഞ്ഞു​വ​ച്ച​ത്.

കീ​ഴാ​റ്റൂ​ര്‍ പ്ര​ദേ​ശ​ത്തു​ള്ള കു​ട്ടി​ക​ള്‍ കീ​ഴാ​റ്റൂ​ര്‍ ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ത​ന്നെ പ​ഠി​ക്ക​ണ​മെ​ന്നും മ​റ്റു സ്‌​കൂ​ളു​ക​ളി​ല്‍ ചേ​ര്‍​ത്ത കു​ട്ടി​ക​ളെ ക​യ​റ്റാ​ന്‍ വ​രു​ന്ന സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​മെ​ന്നു​മാ​ണു സ്‌​കൂ​ള്‍ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ തീ​രു​മാ​നം. തോ​ട്ടാ​റ​മ്പ് റോ​ഡി​ല്‍ വ​ച്ചാ​ണു കു​ട്ടി​ക​ളെ ക​യ​റ്റാ​ന്‍ പോ​കു​ന്ന വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞു ത​ളി​പ്പ​റ​മ്പ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്എ​ച്ച്ഒ കെ.​ജെ.​വി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം ക​ട​ന്നു​പോ​കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വി​ഭാ​ഗ​വും പോ​ലീ​സി​നു പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച പോ​ലീ​സ് ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു മൗ​ലി​കാ​വ​കാ​ശ നി​ഷേ​ധ​ത്തി​നെ​തി​രെ കീ​ഴാ​റ്റൂ​രി​ല്‍ വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​സ​മി​തി എ​ന്ന പേ​രി​ല്‍ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് നാ​ട്ടു​കാ​രും രം​ഗ​ത്തി​റ​ങ്ങി‌​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ശ​ക്ത​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​മെ​ന്നു സം​ര​ക്ഷ​ണ സ​മി​തി ഇ​തി​നി​ട​യി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ്വ​ന്തം കു​ട്ടി​ക​ള്‍ എ​വി​ടെ പ​ഠി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും മൗ​ലി​കാ​വ​കാ​ശ​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ര​ക്ഷി​താ​ക്ക​ളാ​യ നാ​ട്ടു​കാ​ര്‍ ആ​ക്‌​ഷ​ന്‍ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു രം​ഗ​ത്തി​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.