കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
Thursday, June 7, 2018 9:05 AM IST
വൈ​പ്പി​ൻ: കൊ​ച്ചി അ​ഴി​മു​ഖ​ത്തി​നു പ​ടി​ഞ്ഞാ​റ് ഉൾക്കടലിൽ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നു. സംഭവത്തിൽ രണ്ടു മത്സ്യതൊഴിലാളികൾക്ക് പരിക്കേറ്റു. ഇ​വ​രെ മ​റ്റൊ​രു ബോ​ട്ടി​ൽ മു​ന​ന്പം ഹാ​ർ​ബ​റി​ലെ​ത്തി​ച്ച​ശേ​ഷം അ​യ്യ​ന്പി​ള്ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

പു​ല​ർ​ച്ചെ 4.30-നാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ബോ​ട്ടി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ത​ക​ർ​ന്ന ബോ​ട്ടി​നെ മ​റ്റൊ​രു ബോ​ട്ടി​ൽ കെ​ട്ടി​വ​ലി​ച്ചാ​ണ് മു​ന​ന്പം ഹാ​ർ​ബ​റി​ലെ​ത്തി​ച്ച​ത്. പ​ള്ളി​പ്പു​റം പു​തു​ശേ​രി ജോ​സി (59), പ​റ​വൂ​ർ ത​ത്ത​പ്പി​ള്ളി അ​ശോ​ക​ൻ (52) എ​ന്നി​വ​രാ​ണു പ​രി​ക്കേ​റ്റത്. പ​ള്ളി​പ്പു​റം ആ​ര്യ​ച്ചേ​രി ജോ​ർ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നോ​ഹ​യെ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞു ബോ​ട്ട് ആ​ങ്ക​ർ ചെ​യ്തു കി​ട​ക്ക​വേ​യാ​ണു ക​പ്പ​ലി​ടി​ച്ച​തെ​ന്നും അപകടത്തിന് ശേഷം കപ്പൽ നിർത്താതെ പോയെന്നും മത്സ്യതൊഴിലാളികൾ പറഞ്ഞു. അ​പ​ക​ട​മു​ണ്ടാ​ക്കിയ ക​പ്പ​ലി​നെ ക​ണ്ടെ​ത്താ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ബോ​ട്ടു​ട​മ സം​ഘം കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​പി.ഗി​രീ​ഷ് ജി​ല്ലാ ക​ള​ക്ട​ടോ​റും പോ​ർ​ട്ട് അ​ധി​കൃ​ത​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ൽ​ക്കി​ൽ എ​ന്ന വിദേശ ക​പ്പ​ലാ​ണ് ബോ​ട്ടി​ൽ ഇ​ടി​ച്ച​തെ​ന്നാ​ണു തൊ​ഴി​ലാ​ളി​ക​ൾ കോ​സ്റ്റൽ പോ​ലീ​സി​നെ അ​റി​യി​ച്ചിട്ടുണ്ട്. എ​ന്നാ​ൽ, അ​പ​ക​ട​സ​മ​യം ഈ ​പേ​രി​ലു​ള്ള ക​പ്പ​ൽ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നു ദ​ക്ഷി​ണ​നാ​വി​ക സേ​നാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൊ​ച്ചി​യി​ൽ ​നി​ന്നും 18 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​രെ​യാ​ണ് അ​പ​ക​ടം ന​ട​ന്നി​ട്ടു​ള്ള​ത്. ബോ​ട്ടി​ൽ 10 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന​താ​യാ​ണു ബോ​ട്ടു​ട​മ വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.