മോദിയുടേത് ഒറ്റയാള്‍ 'പ്രസിഡന്‍ഷല്‍ സര്‍ക്കാര്‍': അരുണ്‍ ഷൂരി
Friday, May 6, 2016 6:45 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി അരുണ്‍ ഷൂരി. മോദി ആത്മാരാധന നടത്തുന്ന ആളാണെന്നും ഇന്ത്യയെ അപകടത്തിലാക്കുന്ന പ്രസിഡന്‍ഷല്‍ സര്‍ക്കാരുമായാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്നും ഷൂരി ആരോപിച്ചു. വാജ്പേയി സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രി പദവി വഹിച്ചിട്ടുള്ളയാളാണ് ഷൂരി. മോദിയുടെ ഭരണം ഇന്ത്യയെ പിന്നോട്ടടിക്കുമെന്നും ഇന്ത്യ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു.

മോദി സര്‍ക്കാരിന്റെ കഴിഞ്ഞ രണ്്ടു വര്‍ഷത്തെ ഭരണം വിലയിരുത്തിയ ഷൂരി, അടുത്ത മൂന്നു വര്‍ഷം പൌരന്‍മാരുടെ അവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറ്റുമുണ്്ടാകുമെന്നും ഭരണത്തിനെതിരേ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തപ്പെടുമെന്നും വിലയിരുത്തി. ആളുകളെ പേപ്പര്‍ നാപ്കിനുകള്‍ പോലെ ഉപയോഗിച്ചശേഷം വലിച്ചെറിയുന്നതാണ് മോദിയുടെ നയമെന്നും ഷൂരി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.