ചൈനീസ് പ്രകോപനം: കരസേനാ മേധാവി ഇന്ന് ലഡാക്കിൽ
Sunday, August 20, 2017 1:28 AM IST
ന്യൂഡൽഹി: ചൈനീസ് പ്രകോപനങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കരസേനാ മേധാവി ബിപിൻ റാവത്ത് ലഡാക്ക് സന്ദർശിക്കുന്നു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി റാവത്ത് ഞായറാഴ്ച ലഡാക്കിലേക്ക് പുറപ്പെടും. കിഴക്കൻ ലഡാക്കിലെ സാഹചര്യങ്ങൾ അദ്ദേഹം നേരിട്ട് വിലയിരുത്തും. മുതിർന്ന സൈനികരുമായും റാവത്ത് കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ദിവസം ലഡാക്കിലെ പാൻഗോംഗ് അതിർത്തിയിൽ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇതേതുടർന്നു ഇരുവിഭാഗം സൈനികരും കല്ലേറ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിപിൻ റാവത്ത് ലഡാക്ക് സന്ദർശിക്കുന്നത്.