യുപി ട്രെയിൻ അപകടം: ധനസഹായം പ്രഖ്യാപിച്ചു
Sunday, August 20, 2017 1:59 AM IST
ലക്നോ: ഉത്തർപ്രദേശിലെ മുസഫർനഗറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ ഉറ്റബന്ധുക്കൾക്ക് 3.5 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 25,000 രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് നൽകുകയെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു ട്വിറ്ററിൽ അറിയിച്ചു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പുരി- ഹരിദ്വാർ ഉത്കൽ എക്സ്പ്രസ് ട്രെയിനിന്‍റെ 14 ബോഗികളാണ് ശനിയാഴ്ച വൈകുന്നേരം പാളം തെറ്റിയത്. അപകടത്തിൽ 23 പേർ മരിക്കുകയും 150 പേർക്കു പരിക്കേൽക്കുകയും ചെയ്തു.