താ​ൽ അ​ഫാ​ർ പി​ടി​ക്കാ​ൻ ഇ​റാ​ക്കി സൈ​ന്യം പോ​രാ​ട്ടം തു​ട​ങ്ങി
Sunday, August 20, 2017 5:46 AM IST
ബാ​ഗ്ദാ​ദ്: അ​വ​സാ​ന താ​വ​ള​ത്തി​ൽ​നി​ന്നും ഐ​എ​സി​നെ പു​റ​ത്താ​ക്കാ​ൻ ഇ​റാ​ക്കി സൈ​ന്യം ന​ട​പ​ടി ആ​രം​ഭി​ച്ചു. താ​ൽ അ​ഫാ​ർ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നാ​ണ് ഇ​റാ​ക്ക് സേ​ന ശ്ര​മം ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്ത് ഐ​എ​സി​ന്‍റെ സാ​ന്നി​ദ്ധ്യ​മു​ള്ള അ​വ​സാ​ന ന​ഗ​ര​മാ​ണ് താ​ൽ അ​ഫാ​ർ. ഭീ​ക​ര​രോ​ട് കീ​ഴ​ട​ങ്ങു​ക എ​ല്ലെ​ങ്കി​ൽ മ​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കാ​ൻ ഇ​റാ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഹൈ​ദ​ർ അ​ൽ‌-​അ​ബാ​ദി ആ​ഹ്വാ​നം ചെ​യ്തു.

മൊ​സൂ​ൾ ന​ഗ​രം പി​ടി​ച്ചെ​ടു​ത്ത​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സൈ​ന്യം താ​ൽ അ​ഫാ​ർ തി​രി​ച്ചു​പി​ടി​ക്കാ​ൻ പോ​രാ​ട്ടം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2014 ൽ ​ആ​ണ് ഷി​യ ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ താ​ൽ അ​ഫാ​ർ ഐ​എ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ന്ന​ത്. സി​റി​യ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. അ​തി​നാ​ൽ ത​ന്നെ ഭീ​ക​ര​ർ​ക്ക് സി​റി​യ​യി​ൽ​നി​ന്നും വേ​ഗ​ത്തി​ൽ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്.

ഇ​റാ​ക്കി സൈ​ന്യം ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി താ​ൽ അ​ഫാ​റി​ലെ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. നേ​ര​ത്തെ സൈ​ന്യം യു​ദ്ധം ആ​രം​ഭി​ക്കു​ന്ന​താ​യി അ​റി​യി​ച്ച് പ്ര​ദേ​ശ​ത്ത് വ്യോ​മ​മാ​ർ​ഗം ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്തി​രു​ന്നു. യു​ദ്ധം ആ​സ​ന്ന​മാ​ണ്, വി​ജ​യം അ​ടു​ത്തെ​ന്നും ല​ഘു​ലേ​ഖ​യി​ൽ പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച ദേ​ശീ​യ ചാ​ന​ലി​ൽ ജ​ന​ങ്ങ​ളെ സം​ബോ​ധ​ന ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി അ​ബാ​ദി താ​ൽ അ​ഫാ​ർ പോ​രാ​ട്ട​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ സൈ​ന്യ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്തു. സൈ​നി​ക യൂ​ണി​ഫോ​മി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കീ​ഴ​ട​ങ്ങു​ക എ​ല്ലെ​ങ്കി​ൽ മ​രി​ക്കു​ക, ഇ​ത​ല്ലാ​തെ മ​റ്റു മാ​ർ​ഗം ഭീ​ക​ര​രു​ടെ മു​ന്നി​ലി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഴു​വ​ൻ ലോ​ക​വും നി​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്. അ​തി​നാ​ൽ മു​ന്നേ​റു​ക​യെ​ന്ന് സൈ​ന്യ​ത്തോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.