ലഡാക്കിലെ ചൈനീസ് പ്രകോപനം; ഏറ്റുമുട്ടലിന്‍റെ വീഡിയോ പുറത്ത്
Saturday, August 19, 2017 9:07 PM IST
ന്യൂഡൽഹി: ലഡാക്കിലെ നിയന്ത്രണ രേഖയിൽ ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം തടഞ്ഞതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇരു സൈനികരും പരസ്പരം കല്ലെറിയുന്നതും ഇന്ത്യൻ സൈനികർ മനുഷ്യമതിൽ തീർത്ത് ചൈനീസ് സൈനികരെ തടയുന്നതും വീഡിയോയിൽ കാണാം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചൈനീസ് സൈനികർ ലഡാക്കിലെ ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറാൻ ശ്രമിച്ചത്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും കരസേനയിലെ സൈനികരും ചേർന്നാണ് ചൈനീസ് സൈനികരെ തുരത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.