ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് മുസ്‌ലീം ലീഗ്
Saturday, August 19, 2017 11:02 PM IST
കൊച്ചി: ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിൽ ഹൈക്കോടതി വിമർശനം കേൾക്കേണ്ടിവന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് മുസ്‌ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീർ. മന്ത്രിയുടെ രാജിയാവശ്യം നിയമസഭയിൽ ഉന്നയിക്കും. മുൻ കാലങ്ങളിൽ കോടതികൾ രൂക്ഷമായി വിമർശിച്ച മന്ത്രിമാർ രാജിവച്ചിരുന്നു. ഈ സാഹചര്യമാണ് ശൈലജ ടീച്ചറുടെ കാര്യത്തിലുള്ളതെന്നും മുനീർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.