ചതിയുടെ രാഷ്ട്രീയം നിലനിൽക്കില്ല: ഒപിഎസ്-ഇപിഎസ് ലയനത്തെ എതിർത്ത് ദിനകരൻ
Monday, August 21, 2017 10:57 PM IST
ചെന്നൈ: തമിഴ്നാട്ടിലെ പുത്തൻ രാഷ്ട്രീയ നീക്കങ്ങളെ തള്ളി ടി.ടി.വി.ദിനകരൻ രംഗത്ത്. ഒപിഎസ്-ഇപിഎസ് സഖ്യം എത്രകാലം നിലനിൽക്കുമെന്ന് ദൈവത്തിനു മാത്രമേ അറിയൂ എന്ന് ദിനകരൻ പരിഹസിച്ചു.

ചതിയുടെ രാഷ്ട്രീയം ഒരിക്കലും നിലനിൽക്കില്ല. ഇരുവിഭാഗങ്ങളും അവരുടെ സ്വാർഥ ലാഭത്തിനായി നടത്തിയ നീക്കുപോക്കിനേത്തുടർന്നാണ് ഇപ്പോൾ ലയനം നടന്നിരിക്കുന്നതെന്നും ദിനകരൻ കുറ്റപ്പെടുത്തി.
RELATED NEWS