അഫ്ഗാനിൽ റോക്കറ്റ് ആക്രമണം
Tuesday, August 22, 2017 5:07 AM IST
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണമുണ്ടായി. തിങ്കളാഴ്ച അർധരാത്രിയിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. റോക്കറ്റ് ആക്രമണം നടന്നതിനു പിന്നാലെ ഇവിടുത്തെ എംബസികളിൽ നിന്ന് സൈറൻ മുഴങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അഫ്ഗാൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിക്കും അമേരിക്കൻ എംബസിക്കും ഇടയിലായാണ് റോക്കറ്റ് വന്ന് പതിച്ചത്. ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
RELATED NEWS