ഇ​റ്റാ​ലി​യ​ൻ ദ്വീ​പി​ൽ ഭൂ​ക​ന്പ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു; നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു
Tuesday, August 22, 2017 6:05 AM IST
റോം: ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഏ​റെ എ​ത്തു​ന്ന ഇ​റ്റാ​ലി​യ​ൻ ദ്വീ​പാ​യ ഇ​സ്കി​യ​യി​ൽ ഉ​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ല്‍ ഒ​രാ​ൾ മ​രി​ച്ചു. 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 ഓ​ടെ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 4.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​മാ​ണു​ണ്ടാ​യ​ത്.

ക​സ​മി​സി​യോ​ള ന​ഗ​ര​ത്തി​ൽ ദേ​വാ​ല​യം ഉ​ൾ​പ്പെ​ടെ ആ​റോ​ളം കെ​ട്ടി​ട​ങ്ങ​ള്‍ ഭൂ​ക​ന്പ​ത്തി​ൽ ത​ക​ർ​ന്നു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.
RELATED NEWS