അഫ്ഗാനിന്‍റെ ആധുനികവൽക്കരണത്തിൽ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് അമേരിക്ക
Monday, August 21, 2017 8:06 PM IST
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന്‍റെ ആധുനികവത്കരണത്തിൽ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. അഫ്ഗാനിന്‍റെ രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങൾക്ക് അമേരിക്ക മുൻകൈയെടുക്കമ്പോൾ അതിന് ഒപ്പം നിൽക്കാൻ ഇന്ത്യയ്ക്കാകുമെന്നു പറഞ്ഞ ടില്ലേഴ്സൺ അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കണമെങ്കിൽ രാജ്യത്തെ വിവിധ മേഖലകളിൽ ഉടച്ചുവാർക്കലുകൾ അത്യന്താപേക്ഷിതമാണെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യ ഇപ്പോൾ തന്നെ അഫ്ഗാനിസ്ഥാന് കോടികളുടെ സഹായം നൽകുന്നുണ്ടെന്നും ടില്ലേഴ്സൺ പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുത്തൻ അഫ്ഗാൻ നയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ടില്ലേഴ്സൺ അഫ്ഗാൻ ആധുനികവത്കരണത്തിലെ ഇന്ത്യൻ പങ്കിനേക്കുറിച്ച് സൂചിപ്പിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.