ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ
Tuesday, August 22, 2017 8:20 AM IST
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. സർക്കാരിന്‍റെ മറുപടി ഇന്ന് മുദ്രവച്ച കവറിൽ കോടതിക്ക് നൽകും. ദിലീപിനെതിരായ പുറത്ത് വരാത്ത പ്രധാന തെളിവുകളാണ് റിപ്പോർട്ടിലുള്ളത്. ഇത് തുറന്ന കോടതിയിൽ പറയാനാകില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. സുനിലുമായി ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷികളുണ്ട്. ജാമ്യം നൽകിയാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.

അതേസമയം, ദിലീപിനെ ഇന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി അ​​​ങ്ക​​​മാ​​​ലി മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യിൽ ഹാജരാക്കും. ദിലീപിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ​​​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കുന്നത്. കോ​ട​തി​യി​ലേ​ക്കു​ള്ള യാ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ഹാ​ജ​രാ​ക്കു​ന്ന​ത്.
RELATED NEWS